സെമിയില്‍ തോറ്റ് സൈന പുറത്ത്

Webdunia
ശനി, 14 ജനുവരി 2012 (13:14 IST)
സൈന നെഹ്‌വാള്‍ മലേഷ്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ്‌ ബാഡ്മിന്റണ്‍ ടൂര്‍ണമെന്‍റിന്‍റെ സെമിഫൈനലില്‍ തോറ്റ് പുറത്തായി. ചൈനീസ്‌ താരമായ വാംഗ്‌ യിഹാനാണ് സൈനയെ പരാജയപ്പെടുത്തിയത്.

സ്കോര്‍: 21-15, 21-16.

ഡെന്‍‌മാര്‍ക്കിന്‍റെ ടിനെ ബോനിനെ ഒന്നിനെതിരെ രണ്ടു സെറ്റുകളില്‍ വീഴ്ത്തിയാണ് സൈന നെഹ്‌വാള്‍ സെമിയിലെത്തിയത്. ചൈനയുടെ തന്നെ സെര്‍ലു ലിയെ വീഴ്ത്തിയായിരുന്നു വാംഗ്‌ യിഹാന്‍റെ സെമി പ്രവേശം.