വോസ്നിയാക്കി പുറത്ത്; ക്ളൈസ്റ്റേഴ്സ് ഫൈനലില്‍

Webdunia
വ്യാഴം, 27 ജനുവരി 2011 (17:22 IST)
ഓസ്ട്രേലിയന്‍ ഓപ്പണ്‍ വനിത സിംഗിള്‍സില്‍ ബെല്‍ജിയത്തിന്റെ കിം ക്ളൈസ്റ്റേഴ്സ് ഫൈനലില്‍ പ്രവേശിച്ചു. രണ്ടാം സീഡ് വൊണാരെവയെ 6-3,6-3ന് പരാജയപ്പെടുത്തിയാണ് കിം ഫൈനലിന് യോഗ്യത നേടിയത്.

ഇത് രണ്ടാം തവണയാണ് ക്ളൈസ്റ്റേഴ്സ് ഫൈനലില്‍ പ്രവേശിക്കുന്നത്. ചൈനയുടെ ലി നയെയാണ് ശനിയാഴ്ച നടക്കുന്ന മല്‍സരത്തില്‍ കിം നേരിടുക.

ലോക ഒന്നാം നമ്പര്‍ താരം കരോലിന്‍ വോസ്നിയാക്കിയെ അട്ടിമറിച്ചാണ് ലി ന ഫൈനലിന് യോഗ്യത നേടിയത്. സ്കോര്‍ 3- 6, 7-5, 6-3.