ലിവര്‍പൂളിനെ സമനിലയില്‍ കുരുക്കി

Webdunia
തിങ്കള്‍, 23 ഫെബ്രുവരി 2009 (16:31 IST)
പ്രീമിയര്‍ ലീഗ് കിരീടത്തിലേക്കുള്ള ലിവര്‍പൂളിന്‍റെ പ്രയാണത്തിന് തിരിച്ചടി. പോയിന്‍റ് നിലയില്‍ പത്താം സ്ഥാനക്കാരായ മാഞ്ചസ്റ്റര്‍ സിറ്റിയോട് സമനില വഴങ്ങേണ്ടി വന്നതോടെയാണ് ലിവര്‍പൂളിന് ചാമ്പ്യന്‍ പട്ടത്തിലേക്കുള്ള യാത്ര കൂടുതല്‍ കഠിനമായത്.

രണ്ടാം പകുതിയുടെ ആദ്യം ഒരു ഗോളിന് ലിവര്‍പൂള്‍ മുന്നിട്ടു നില്‍ക്കുകയാ‍യിരുന്നു. എഴുപത്തിയെട്ടാം മിനിറ്റിലാണ് മഞ്ചസ്റ്റര്‍ സിറ്റി മറുപടി ഗോളിലൂടെ സമനില പിടിച്ചത്.

55 പോയിന്‍റുമായി രണ്ടാം സ്ഥാനത്തുള്ള ലിവര്‍പൂള്‍ ഏറെ പ്രതീക്ഷയോടെയാണ് സിറ്റിക്കെതിരെ പോരിനിറങ്ങിയത്. കളി ജയിച്ച് ഒന്നാം സ്ഥാനക്കാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായി പോയിന്‍റ് നിലയിലെ അകലം കുറയ്ക്കുകയായിരുന്നു ലിവര്‍പൂളിന്‍റെ ലക്‍ഷ്യം. മാഞ്ചസ്റ്ററിന് 62 പോയിന്‍റാണ് ഉള്ളത്.