ലണ്ടന്‍ ഒളിമ്പിക്സ്: വിജേന്ദര്‍ ഇടിച്ചുകയറി

Webdunia
ഞായര്‍, 29 ജൂലൈ 2012 (11:35 IST)
PRO
PRO
ലണ്ടന്‍ ഒളിമ്പിക്സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ വിജേന്ദര്‍ സിംഗ് പുരുഷന്മാരുടെ 75 കിലോഗ്രാം ബോക്സിംഗിന്റെ പ്രീ ക്വാട്ടറില്‍ കടന്നു. ശനിയാഴ്ച അര്‍ധരാത്രിയോടെ നടന്ന ആദ്യ റൗണ്ട്‌ മത്സരത്തില്‍ കസാഖിസ്ഥാന്റെ ഡനാബക്‌ സുസനോവിനെയാണ്‌ വിജേന്ദര്‍ ഇടിച്ചിട്ടത്‌.

ഇന്ത്യയുടെ ചുവന്ന ജേഴ്സിയില്‍ ബോക്സിംഗ് റിംഗില്‍ കയറിയ വിജേന്ദര്‍ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ്‌ എതിരാളിയെ നേരിട്ടത്‌. 14-10 എന്ന പോയിന്റിനാണ്‌ വിജേന്ദര്‍ വിജയം നേടിയത്.

ഓഗസ്റ്റ് രണ്ടിന് നടക്കുന്ന പ്രീ ക്വാട്ടറില്‍ വിജേന്ദര്‍ അമേരിക്കയുടെ ടെറല്‍ ഗോഷയെ നേരിടും ബെയ്ജിംഗ്‌ ഒളിമ്പിക്സിലെ വെങ്കല മെഡല്‍ ജേതാവാണ് വിജേന്ദര്‍.