റോം മാസ്റ്റേഴ്സ്: നദാലും മുറെയും സെമിയില്‍

Webdunia
ശനി, 14 മെയ് 2011 (13:34 IST)
റാഫേല്‍ നദാല്‍ റോം മാസ്റ്റേഴ്സിന്റെ സെമി ഫൈനലില്‍ പ്രവേശിച്ചു. മറിന്‍ സിലിക്കിനെ പരാജയപ്പെടുത്തിയാണ് നദാല്‍ സെമിയിലെത്തിയത്.

നദാല്‍ മറിനെ 6-1, 6-3 എന്നീ സെറ്റുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.

ഇംഗ്ലണ്ടിന്റെ നേരത്തെ ആന്‍ഡി മുറെ സെമിയിലെത്തിയിട്ടുണ്ട്. ഫ്ലോറിയന്‍ മേയറിനെ 1-6, 6-1, 6-1 എന്നീ സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് മുറെ സെമിയിലെത്തിയത്.