റൂ‍ണിയ്ക്ക് മാഞ്ചസ്റ്ററിന്‍റെ പുതിയ വാഗ്ദാനം

Webdunia
തിങ്കള്‍, 25 ജനുവരി 2010 (17:22 IST)
PRO
വെയ്‌ന്‍ റൂണിയ്ക്കായി സ്പാനിഷ് ലീഗ് വമ്പന്‍‌മാരായ റയല്‍ മാഡ്രിഡിഡും ബാര്‍സലോണയും വലമുറുക്കിയെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരിക്കേ സൂപ്പര്‍ താരത്തിന് പുതിയ പ്രതിഫല വാഗ്ദാനവുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് രംഗത്തെത്തി. 40 മില്യണ്‍ പൌണ്ടാണ് (ആഴ്ചയില്‍ 1,50000 പൌണ്ട്) റൂണിക്കായി മാഞ്ചസ്റ്റര്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്.

നിലവിലെ കരാര്‍ തീരാന്‍ ഇനിയും രണ്ടര വര്‍ഷം ബാക്കിയിരിക്കുമ്പോഴാണ് സൂപ്പര്‍ താരത്തെ എങ്ങിനെയും നിലനിര്‍ത്താനായി മാഞ്ചസ്റ്ററിന്‍റെ അവസാന ശ്രമം. ക്ലബ്ബിന്‍റെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്ന കളിക്കാരനുളള പ്രതിഫലമാണ് മാഞ്ചസ്റ്റര്‍ ഇപ്പോള്‍ വാഗ്ദാനം ചെയ്തിരിക്കുന്നതെന്ന് ദ മിറര്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.

റൂണിക്കായി മാഞ്ചസ്റ്ററും ബാര്‍സയും വാഗ്ദാനം, ചെയ്യുന്ന പ്രതിഫലത്തോട് അടുത്തു നില്‍ക്കുന്നതാണ് മാഞ്ചസ്റ്റര്‍ ഇപ്പോള്‍ വാഗ്ദാനം ചെയ്തിരിക്കുന്ന പ്രതിഫലം. റൂണിക്ക് ഓള്‍ ട്രാഫോര്‍ഡ് വിടാന്‍ താല്‍‌പ്പര്യമില്ലെങ്കിലും റയലിന്‍റെയും ബാര്‍സയുടെയും ഏജന്‍റുമാര്‍ അദ്ദേഹത്തെ വിടാതെ പിന്തുടരുന്നുണ്ട്.
യുണൈറ്റഡ് ആരാധാകരെ ഒരുമിച്ച് നിര്‍ത്തുന്നതില്‍ റൂണി ചെലുത്തുന്ന സ്വാധീനം മാഞ്ചസ്റ്റര്‍ ഉടമകളായ ഗ്ലേസര്‍ കുടുംബത്തിനും വ്യക്തമായിട്ടുണ്ട്.