റയല്‍ മാഡ്രിഡിന് ജയം

Webdunia
ഞായര്‍, 13 ഏപ്രില്‍ 2014 (12:28 IST)
PRO
PRO
സ്പാനിഷ് ലീഗില്‍ അട്ടിമറിയും കരുത്തരുടെ വിജയവും. ശക്തരായ റയല്‍ മാഡ്രിഡ് തകര്‍പ്പന്‍ ജയം നേടിയപ്പോള്‍. കരുത്തരായ ബാഴ്‌സലോണ പരാജയമറിഞ്ഞു.

അല്‍മേരിയയെ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് റയല്‍ സ്പാനിഷ് ലീഗില്‍ ഒന്നാമതെത്തിയത്. ബാഴ്‌സലോണയെ ഗ്രാനഡ ഏകപക്ഷീയമായ ഒരു ഗോളിനാണ് തോല്‍പ്പിച്ചത്.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അഭാവത്തിലും തകര്‍പ്പന്‍ പ്രകടനമാണ് റയല്‍ മാഡ്രിഡ് പുറത്തെടുത്തത്. ആദ്യ പകുതിയില്‍ ഏഞ്ജല്‍ ഡി മരിയയാണ് റയലിന് ആദ്യ ഗോള്‍ സമ്മാനിച്ചത്. പിന്നീട് രണ്ടാം പകുതിയില്‍ മൂന്ന് ഗോളുകള്‍ പിറന്നു. ഗ്യാരത് ബെയ്ല്‍, ഇസ്‌കൊ, മൊറാത്ത എന്നിവരാണ് റയാലിന്റെ സ്കോര്‍ ഉയര്‍ത്തിയത്.

79 പോയിന്റുള്ള റയല്‍ മാഡ്രിഡാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. അത്‌ലറ്റികൊ മാഡ്രിഡാണ് രണ്ടാം സ്ഥാനത്ത്. ഇന്നു നടക്കുന്ന മത്സരത്തില്‍ ഗറ്റാഫയെ പരാജയപ്പെടുത്തിയാല്‍ അത്‌ലറ്റികൊയ്ക്ക് ഒന്നാമതെത്താം. ബാഴ്‌സലോണയ്ക്ക് ലാലിഗയിലും അടിതെറ്റുകയായിരുന്നു. യാസിനി ബ്രാഹിമി നേടിയ ഗോളാണ് ഗ്രാനഡയ്ക്ക് ജയം നല്‍കിയത്. 78 പോയിന്റുള്ള ബാഴ്‌സ ഇപ്പോള്‍ സ്പാനിഷ് ലീഗില്‍ മൂന്നാം സ്ഥാനത്താണ്.