മാഞ്ചസ്റ്റര്‍ യുണൈറ്റഡ് യൂറോപ്പ ലീഗ് ഫുട്ബോളിന്റെ പ്രീക്വാര്‍ട്ടറില്‍ കടന്നു. അയാക്‌സ് ആംസ്റ്റര്‍ഡാമിനോട് പരാജയപ്പെട്ടെങ്കിലും മികച്ച ഗോള്‍ശരാശരിയുടെ മികവില്‍ (3-2) ആണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പ്രീക്വാര്‍ട്ടറില്‍ കടന്നത്.
കഴിഞ്ഞമത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളിനാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ അയാക്‌സ് പരാജയപ്പെടുത്തിയത്. എന്നാല്‍ ആംസ്റ്റര്‍ഡാമില്‍ നടന്ന ആദ്യപാദ മത്സരത്തില്‍ ഏകപക്ഷീയമായ രണ്ടു ഗോളിന് മാഞ്ച്സ്റ്റര്‍ യുണൈറ്റഡ് വിജയിച്ചിരുന്നു.
കഴിഞ്ഞമത്സരത്തില്‍ ഓസ്ബിലിസ് അയാക്സ്, ആല്‍ഡര്‍വെല്‍ഡ് എന്നിവരാണ് അയാക്സിന് വേണ്ടി ഗോള്‍ നേടിയത്. ഹെര്‍ണാണ്ടസ് ആണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വേണ്ടി ഗോള്‍ നേടിയത്.