മ്യൂണിക്ക്-റയല്‍ പോരാട്ടം

Webdunia
ബുധന്‍, 23 ഏപ്രില്‍ 2014 (12:44 IST)
PRO
PRO
കരുത്തര്‍ ഇന്ന് നേര്‍ക്കുനേര്‍, ബയറണ്‍ മ്യൂണിക്കും റയല്‍ മാഡ്രിഡും തമ്മിലാണ്
യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ രണ്ടാം സെമിയില്‍ ഇന്ന് ഏറ്റുമുട്ടാന്‍ പോകുന്നത്.

നിലവിലെ ചാമ്പ്യന്‍മാരാണ് ബയറണ്‍ മ്യൂണിക്ക് മുന്‍ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡുമാണ് ഇന്ന് കളത്തിലിറങ്ങുന്നത്. നിലവിലെ കരുത്തില്‍ മുന്നില്‍ ബയറണ്‍ മ്യൂണിക്ക് ആണ് ഒരുപടി മുന്നില്‍ എന്നാല്‍ റയല്‍ മാഡ്രിഡും ശക്തരാണ്. ബയറണ്‍ കോച്ച് പെപ് ഗാര്‍ഡിയോളയുടെ ശിക്ഷണത്തില്‍ ക്ലബ്ബ് മുന്നേറുകയാണ്

പരിക്കാണ് റയല്‍ മാഡ്രിഡിനെ വലയ്ക്കുന്ന പ്രധാന പ്രശ്നം. ലോക ഫുട്‌ബോളര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും ബയറണെതിരെ രംഗത്തിറക്കുന്നുണ്ട്. അഞ്ചുവട്ടം ചാമ്പ്യന്‍മാരായ ബയറണും ഒമ്പതുവട്ടം ചാമ്പ്യന്‍മാരായ റയലും തമ്മില്‍ അഞ്ചുതവണ ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ മാറ്റുരച്ചിട്ടുണ്ട്. ഇതു കൊണ്ടു തന്നെ പോരാട്ടം ശക്തമാകുമെന്നത് ഉറപ്പാണ്.