മേരി കോമിന് ഒളിമ്പിക്സ് യോഗ്യത

Webdunia
വെള്ളി, 18 മെയ് 2012 (18:26 IST)
PRO
PRO
ഇന്ത്യയുടെ ബോക്സിംഗ് താരം മേരി കോമിന് ഒളിമ്പിക്സ് യോഗ്യത. ലോക ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇംഗ്ലണ്ടിന്റെ നിക്കോള ആഡംസ് ഫൈനലില്‍ കടന്നതോടെയാണ് മേരി കോമിന് ഒളിമ്പിക്സ് യോഗ്യത ലഭിച്ചത്.

ലോക ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ഫൈനലില്‍ നിക്കോള ആഡംസ് മേരി കോമിനെ പരാജയപ്പെടുത്തിയിരുന്നു. അതിനാല്‍ നിക്കോള ആഡംസ് സെമിഫൈനലില്‍ വിജയിച്ചാല്‍ മാത്രമേ മേരി കോമിന് ഒളിമ്പിക്സിന് യോഗ്യത ലഭിക്കുമായിരുന്നുള്ളൂ. റഷ്യയുടെ എലീനയെ പരാജയപ്പെടുത്തി നിക്കോള ആഡംസ് ഫൈനലില്‍ കടന്നതോടെ മേരി കോമിന് ഒളിമ്പിക്സ് യോഗ്യത ലഭിക്കുകയായിരുന്നു.

മേരി അഞ്ച് അഞ്ചുവട്ടം ലോകചാമ്പ്യനായിട്ടുണ്ട്. 2001-ല്‍ ആരംഭിച്ച ലോകചാമ്പ്യന്‍ഷിപ്പില്‍ ഇതേവരെ നടന്ന അഞ്ചെണ്ണത്തിലും മേരി ജേത്രിയായിരുന്നു. 2001-ല്‍ വെള്ളിമെഡലും നേടി.