മിയാമി: പേസ് - സ്റ്റെപാനെക്ക് ഫൈനലില്‍

Webdunia
വെള്ളി, 30 മാര്‍ച്ച് 2012 (14:48 IST)
PRO
PRO
ഇന്ത്യയുടെ ലിയാണ്ടര്‍ പേസും ചെക്ക് റിപ്പബ്ലിക്കിന്റെ റാഡെക് സ്റ്റെപാനെക്കും ചേര്‍ന്ന സംഖ്യം മിയാമി ഓപ്പണിന്റെ ഫൈനലില്‍ കടന്നു. സഹോദരങ്ങളായ മൈക്ക് ബ്രയാനേയും ബോബ് ബ്രയാനെയുമാണ് പേസ് - സ്റ്റെപാനെക്ക് സംഖ്യം പരാജയപ്പെടുത്തിയത്.

പേസ് - സ്റ്റെപാനെക്ക് സംഖ്യം 6-4, 6-4 എന്നീ സെറ്റുകള്‍ക്കാണ് മൈക്ക് - ബോബ് സംഖ്യത്തെ പരാജയപ്പെടുത്തിയത്.

അതേസമയം ഇന്ത്യയുടെ മഹേഷ് ഭൂപതി- രോഹന്‍ ബൊപ്പണ്ണ സഖ്യം മിയാമി ഓപ്പണില്‍ നിന്ന് പുറത്തായി. മാക്സ് മിര്‍നി-ഡാനിയെല്‍ നെസ്റ്റര്‍ സഖ്യമാണ് ഭൂപതി- രോഹന്‍ സംഖ്യത്തെ പരാജയപ്പെടുത്തിയത്.