ഭൂതത്താന്‍കെട്ട്‌ റിവര്‍ ഫെസ്‌റ്റ് തുടങ്ങി

Webdunia
വ്യാഴം, 26 ഡിസം‌ബര്‍ 2013 (15:09 IST)
PRO
ഭൂതത്താന്‍കെട്ട്‌ റിവര്‍ ഫെസ്‌റ്റിന്‌ ആവേശമായി ഇന്ന്‌ രാജ്യാന്തര കയാക്കിംഗ്‌ മത്സരത്തിനു തുടക്കമാകും. എട്ട്‌ രാജ്യങ്ങളില്‍ നിന്നുളള അറുപതംഗ വിദേശ താരങ്ങള്‍ ഭൂതത്താന്‍കെട്ട്‌ ജലാശയത്തില്‍ പരിശീലനം പൂര്‍ത്തിയാക്കി.

വിദേശ കയാക്കിംഗ്‌ താരങ്ങള്‍ക്ക്‌ ആവേശം പകര്‍ന്ന്‌ ടി.യു. കുരുവിള എം.എല്‍.എയും ജലാശയത്തിലിറങ്ങി. ഭൂതത്താന്‍കെട്ട്‌ റിവര്‍ ഫെസ്‌റ്റ്‌ ഇന്ന്‌ തുടങ്ങും. രാജ്യാന്തര കയാക്കിംഗ്‌ പുരുഷ താരങ്ങളായ മൈക്കിള്‍ (റഷ്യ), സെനീസ്‌ (യു.എസ്‌.എ.), അരീലോള (ദുബായ്‌), സാരിഖാന്‍ (നേപ്പാള്‍), സജിത്ത്‌ (ശ്രീലങ്ക), റൂഫിലോ (ബ്രസീല്‍), വനിതാ രാജ്യാന്തര താരങ്ങളായ അഘോഷ്‌ (ദുബായ്‌), എയ്‌ഞ്ചല്‍ (ഡെന്‍മാര്‍ക്ക്‌), ജൂലി (കെനിയ) എന്നിവര്‍ പരിശീലനം പൂര്‍ത്തിയാക്കി.

ഇന്ത്യന്‍ ഒളിമ്പ്യന്‍താരങ്ങളായ അയോദ്ധ്യ(ഉത്തരാഞ്ചല്‍) , മലയാളി താരം മാത്യൂസ്‌ എന്നിവരാണ്‌ കയാക്കിംഗ്‌ മത്സരത്തില്‍ പങ്കെടുക്കാനായി പരിശീലനം പൂര്‍ത്തിയാക്കിയത്‌.