ബാഴ്സലോണയെ എസ്പാന്യോള്‍ സമനിലയില്‍ കുരുക്കി

Webdunia
തിങ്കള്‍, 9 ജനുവരി 2012 (16:54 IST)
സ്പാനിഷ് ഫുട്ബോളില്‍ ബാഴ്സലോണയ്ക്ക് അപ്രതീക്ഷിത സമനില. എസ്പാന്യോളാണ് ബാഴ്സലോണയെ സമനിലയില്‍ കുരുക്കിയത്. 1-1നായിരുന്നു മത്സരം സമനിലയിലായത്.

സെസ് ഫാബ്രിഗസ് ആണ് ബാഴ്സലോണയ്ക്ക് വേണ്ടി ഗോള്‍ നേടിയത്. എസ്പാന്യോളിന്റെ ഗോള്‍ നേടിയത് അല്‍വരോ വാസ്‌ക്യൂസ് ആണ്.

പതിനേഴ് മത്സരങ്ങളില്‍ നിന്ന് ബാഴ്സയ്ക്ക് ഇപ്പോള്‍ 38 പോയിന്റാണ് ഉള്ളത്.