ഫെഡറര്‍ക്ക് ഈ വര്‍ഷത്തെ ആദ്യ കിരീടം

Webdunia
തിങ്കള്‍, 20 ഫെബ്രുവരി 2012 (13:16 IST)
ടെന്നീസ് താരം റോജര്‍ ഫെഡറര്‍ക്ക് ഈ വര്‍ഷത്തെ ആദ്യ ടെന്നീസ് കിരീടം നേടി. റോട്ടര്‍ഡാമിലെ ലോക ടെന്നിസ് ടൂര്‍ണമെന്‍റ് കിരീടമാണ് ഫെഡറര്‍ നേടിയത്. ഞാറാഴ്‌ച നടന്ന ഫൈനലില്‍ യുവാന്‍ മാര്‍ട്ടില്‍ ഡെല്‍പെട്രൊയെയാണു ഫെഡറര്‍ പരാജയപ്പെടുത്തിയത്. സ്കോര്‍ 6-1, 6-4.

ഈ വര്‍ഷത്തെ പതിനൊന്നാം മത്സരത്തിനാണ് ഫെഡറര്‍ ഇറങ്ങിയത്. മികച്ച ഫോമിലായിരുന്ന ഫെഡററിന് ഒരു ഘട്ടത്തില്‍ പോലും വെല്ലുവിളി ഉയര്‍ത്താന്‍ ഡെല്‍പെട്രൊയ്ക്ക് കഴിഞ്ഞില്ല.