ഫുട്ബോള്‍ മത്സരത്തിനിടെ യുവതിയുടെ നഗ്നതാ പ്രദര്‍ശനം‍;കാണികള്‍ ഞെട്ടി

Webdunia
ബുധന്‍, 6 ഫെബ്രുവരി 2013 (17:14 IST)
PRO
ഫുട്ബോള്‍ മത്സരത്തിനിടെ കാണികളെ ഞെട്ടിച്ച് യുവതിയുടെ നഗ്നതാ പ്രദര്‍ശനം‍. ദക്ഷിണാഫ്രിക്കയിലായിരുന്നു സംഭവമുണ്ടായത്. നൂറുകണക്കിനാളുകള്‍ തിങ്ങിക്കൂടിയ ഗാലറിയിലായിരുന്നു യുവതിയുടെ ഈ പ്രദര്‍ശനം. മത്സരം പ്രക്ഷേപണംചെയ്യാന്‍ അന്താരാഷ്ട്ര ചാനലുകളും ഉണ്ടായിരുന്നു.

മത്സരങ്ങള്‍ക്കിടെ യുവതി പെട്ടെന്നാണ് കാണികളുടെ മുന്നില്‍ തുണിയുരിയാന്‍ തുടങ്ങിയത്. ഇതോടെ എല്ലാവരും തന്നെ അന്തം വിട്ടു. പിന്നീട് ക്യാമറയിലാക്കാനായി കാണികളുടെ ശ്രമം.

എല്ലാവര്‍ക്കുവേണ്ടിയും യുവതി പോസുചെയ്തു. തുടര്‍ന്ന് ശരീരത്തില്‍ ശേഷിക്കുന്ന വസ്ത്രംകൂടി അഴിച്ചു കളയാന്‍ യുവതി ശ്രമിച്ചെങ്കിലും ചിലര്‍ അതില്‍നിന്ന് പിന്തിരിപ്പിച്ചു. മത്സരം തീര്‍ന്നതോടെ യുവതി അവിടെ നിന്നും പോകുകയും ചെയ്തു.