പേസ്- ഭൂപതി സഖ്യത്തിന് തോല്‍‌വി

Webdunia
ശനി, 29 ജനുവരി 2011 (18:46 IST)
PRO
PRO
ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് പുരുഷ വിഭാഗം ഡബിള്‍സിന്റെ ഫൈനലില്‍ ഇന്ത്യയുടെ ലിയാണ്ടര്‍ പേസ്- മഹേഷ് ഭൂപതി സഖ്യത്തിന് പരാജയം. ഇന്ത്യന്‍ സഖ്യത്തെ പരാജയപ്പെടുത്തി അമേരിക്കയുടെ ബ്രയാന്‍ സഹോദരന്‍മാരായ മൈക്ക്- ബോബ് സഖ്യം ഡബിള്‍സ് കിരീടം ചൂടി.

ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പേസും ഭൂപതിയും ഒന്നിച്ചത്. ഇരുവര്‍ക്കും ഇതുവരെ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് കിരീടം നേടാനായിട്ടില്ല.

മാക്സ് മിര്‍നി- ഡാനിയല്‍ നെസ്റ്റര്‍ സഖ്യത്തെ സെമിയില്‍ പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ സഖ്യം ഫൈനലിലെത്തിയത്.