ഇന്ത്യന്‍ നീന്തല്‍ താരത്തിന് ഒളിമ്പിക്സിന് യോഗ്യത. 1,500 മീറ്റര്‍ പുരുഷ വിഭാഗം ഫ്രീസ്റ്റൈലില്‍ കര്‍ണാടക നീന്തല്‍ താരം ഗഗന്‍ എ പി ഉലാല്‍മത്താണു യോഗ്യത നേടിയത്.
നീന്തല്‍ യോഗ്യത നിര്‍ണയിക്കുന്ന ലോക സംഘടന ഫിനയാണു ഗഗനെ തെരഞ്ഞെടുത്തതായി അറിയിച്ചത്. സ്വിമ്മിംഗ് ഫെഡറേഷന്‍ ഒഫ് ഇന്ത്യ സെക്രട്ടറി ജനറല്‍ വിരേന്ദ്ര നാനാവതി വാര്‍ത്ത സ്ഥിരീകരിച്ചു.