ടോട്ടനം എഫ് എ കപ്പിന്റെ സെമിഫൈനലില്‍

Webdunia
ബുധന്‍, 28 മാര്‍ച്ച് 2012 (20:24 IST)
PRO
PRO
ടോട്ടനം ഹോട്സ്പര്‍ എഫ് എ കപ്പ് ഫുട്ബോളിന്റെ സെമിഫൈനലില്‍ കടന്നു. ബോള്‍ട്ടന്‍ വാന്‍ഡറേഴ്‌സിനെ പരാജയപ്പെടുത്തിയാണ് ടോട്ടനം സെമിഫൈനലില്‍ കടന്നത്.

ബോള്‍ട്ടന്‍ വാന്‍ഡറേഴ്‌സിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ടോട്ടനം പരാജയപ്പെടുത്തിയത്. ടോട്ടനമിനുവേണ്ടി നെല്‍സണ്‍, ഗരെത്ത് ബാലെ, സാഹ എന്നിവരാണ് ഗോളുകള്‍ നേടിയത്.

സെമിഫൈനലില്‍ ടോട്ടനം ചെല്‍‌സിയുമായി ഏറ്റുമുട്ടും.