ജൂനിയര്‍ വനിത ലോകകപ്പില്‍ ഇന്ത്യക്ക് വെങ്കലം

Webdunia
തിങ്കള്‍, 5 ഓഗസ്റ്റ് 2013 (08:51 IST)
PRO
ജൂനിയര്‍ വനിതാ ലോകകപ്പില്‍ ഇന്ത്യക്ക് വെങ്കലം. മൂന്നാം സ്ഥാന മല്‍സരത്തില്‍ അവര്‍ ടൈബ്രേക്കറില്‍ 3 -2ന്‌ ഇംഗ്ലണ്ടിനെ കീഴടക്കിയാണ് വെങ്കലം നേടിയത്.

മത്സരത്തില്‍ 1-1 എന്ന സ്കോര്‍ ഇരു ടീമുകളും നേടിയിരുന്നു. തുടര്‍ന്നാണ് മത്സരം ടൈബ്രേക്കറില്‍ അവസാനിച്ചത്. ലോക ഹോക്കിയിലെ വന്‍ ശക്‌തികളെ കീഴടക്കി മുന്നേറിയ ഇന്ത്യക്കാരികള്‍ ഉജ്വല ഫോമോടെയാണു മടങ്ങുന്നത്‌. ചരിത്രത്തിലാദ്യമായി സെമിയിലെത്തിയ ഇന്ത്യക്കാരികള്‍ അവിടെ, കഴിഞ്ഞ തവണത്തെ ചാംപ്യന്‍മാരായ ഹോളണ്ടിനോടാണു തോറ്റത്‌.

ടീം അംഗങ്ങള്‍ക്കും കോച്ച്‌ നീല്‍ ഹാവ്ഗുഡിനും ഹോക്കി ഇന്ത്യ ഒരു ലക്ഷം രൂപവീതം പാരിതോഷികം പ്രഖ്യാപിച്ചു. സപ്പോര്‍ട്ട്‌ സ്റ്റാഫ്‌ അംഗങ്ങള്‍ക്ക്‌ അരലക്ഷം രൂപവീതം നല്‍കും.