ഗ്രാന്‍സ്ലാമുകളുടെ അച്ഛനാവാന്‍ ഫെഡറര്‍ക്ക് മോഹം

Webdunia
തിങ്കള്‍, 18 ജനുവരി 2010 (13:53 IST)
PRO
പതിനഞ്ച് ഗ്രാന്‍സ്ലാമുകള്‍ നേടി ചരിത്രത്തില്‍ ഇടം പിടിച്ചെങ്കിലും ലോക ഒന്നാം നമ്പര്‍ താരം റോജര്‍ ഫെഡറര്‍ക്ക് പൂര്‍ത്തീകരിക്കാത്ത ഒരു ആഗ്രഹം കൂടിയുണ്ട്. അച്ഛനായതിനുശേഷം രണ്ടില്‍ കൂടുതല്‍ തവണ ഗ്രാന്‍സ്ലാം നേടുന്ന ആദ്യ താരമെന്ന പദവി.

ഈ ഒരു റെക്കോര്‍ഡ് കൂടി സ്വന്തമാക്കി തലകുനിക്കാന്‍ തനിക്കു മുന്നില്‍ റെക്കോര്‍ഡുകള്‍ ഒന്നും ബാക്കിയില്ലെന്ന് ഉറപ്പു വരുത്താന്‍ കൂടിയാണ് ഫെഡറര്‍ക്ക് ഓസ്ട്രേലിയന്‍ ഓപ്പണെത്തുന്നത്.

അച്ഛനായതിനുശേഷം എട്ട് കളിക്കാര്‍ക്ക് മാത്രമേ ഗ്രാന്‍സ്ലാം കിരീടത്തില്‍ മുത്തമിടാന്‍ ഭാഗ്യം ലഭിച്ചിട്ടുള്ളു. അമേരിക്കന്‍ ഇതിഹാസം ജിമി കോണേഴ്സിന് അച്ഛനായതിനുശേഷം രണ്ടു തവണ ഗ്രാന്‍സ്ലാം കിരീടം സ്വന്തമാക്കിയിട്ടുണ്ട്.

ഭാര്യ മിര്‍കയ്ക്കും ആറു മാസം പ്രായമുള്ള ഇരട്ടക്കുട്ടികളായ ചാര്‍ലിനും മൈയ്‌ലയ്ക്കും ഒപ്പമാണ് ഫെഡറര്‍ ടൂര്‍ണമെന്‍റിനെത്തുന്നത്. റഷ്യന്‍ താരം ഇഗോര്‍ അന്‍ഡ്രീവ് അണ് ആദ്യ റൌണ്ടില്‍ ഫെഡററുടെ എതിരാളി.