ഓസ്ട്രേലിയന്‍ ഓപ്പണ്‍: ആന്‍ഡി മുറെ ഫൈനലില്‍

Webdunia
ശനി, 29 ജനുവരി 2011 (08:58 IST)
ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ പുരുഷവിഭാഗം ഫൈനലിലില്‍ ബ്രിട്ടന്റെ ആന്‍ഡി മുറെ പ്രവേശിച്ചു. സെമിഫൈനലില്‍ സ്പെയിനിന്റെ ഡേവിഡ് ഫെററെ പരാജയപ്പെടുത്തിയാണ് മുറെ ഫൈനലിന് യോഗ്യത നേടിയത്.

ഒന്നിനെതിരെ മൂന്നു സെറ്റുകള്‍ക്കാണ് മുറെ ഫെററെ തകര്‍ത്തത്. 4-6, 7-6, 6-1, 7-6 എന്നീ സെറ്റുകള്‍ക്കാണ് മുറെയുടെ ജയം.

നിലവിലുള്ള ചാമ്പ്യന്‍ റോജര്‍ ഫെഡററെ പരാജയപ്പെടുത്തിയ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചുമായാണ് ഫൈനലില്‍ മുറെ ഏറ്റുമുട്ടുക.