രാജ്യാന്തര സൌഹൃദ ഫുട്ബോളില്‍ ഇന്ത്യക്ക് പരാജയം. ഒരു ഗോളിനെതിരെ അഞ്ച് ഗോളുകള്‍ക്ക് ഇന്ത്യയെ ഒമാന്‍ പരാജയപ്പെടുത്തി.
ഒമാനുവേണ്ടി അജ്മി രണ്ട് ഗോള്‍ നേടി. അല്‍ ഘസാനി മുഹമ്മദ്, ഹസന്‍റാബി, അബ്ദുള്ള തുവൈനി എന്നിവര്‍ ഓരോ ഗോളുകള്‍ നേടി. ജോക്വിം അബ്രാഞ്ചസ് ആണ് ഇന്ത്യയുടെ ആശ്വാസഗോള്‍ നേടിയത്.
സ്ട്രൈക്കര്‍മാരായ സുനില്‍ ഛെത്രിയും ജെജെ ലാല്‍പെകുലയും ഇല്ലാതെയാണ് ഇന്ത്യ ഒമാനെതിരെ മത്സരിച്ചത്.