അമേരിക്കയെ കീഴടക്കി ഘാന ലോകകപ്പ് ഫുട്ബോള്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ സ്ഥാനം ഉറപ്പിച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഘാന അമേരിക്കയെ തോല്‍പ്പിച്ചത്. കളിയുടെ നിശ്ചിത സമയം ഓരോ ഗോളടിച്ച് സമനിലയില്‍ പിരിഞ്ഞു. തുടര്‍ന്ന് നടന്ന അധികസമയ കളിയില്‍ ഘാന ഗോള്‍ നേടുകയായിരുന്നു.
ഇന്നലെ നടന്ന മറ്റൊരു മത്സരത്തില്‍ ദക്ഷിണ കൊറിയയെ തോല്‍പ്പിച്ച് ഉറഗ്വായും ക്വാര്‍ട്ടറില്‍ കടന്നു. ലൂയി സുവാറസിന്റെ ഇരട്ട ഗോളിന്റെ മികവില്‍ ഉറുഗ്വായ് വിജയം നേടിയത്. ദക്ഷിണ കൊറിയയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ഉറുഗ്വായ് അടിയറവ് പറയിച്ചത്. ലോകകപ്പിലെ പ്രഥമ ജേതാക്കളായ ഉറുഗ്വായ് 40 വര്‍ഷത്തെ ഇടവേളക്കുശേഷമാണ് അവസാന എട്ടില്‍ സ്ഥാനമുറപ്പാക്കുന്നത്.
എട്ടാം മിനിറ്റിലാണ് സുവാറസ് ആദ്യ ഗോള്‍ നേടിയത്. അറുപത്തിയെട്ടാം മിനുറ്റില്‍ ലീ ചുങ് യോങ്ങിലൂടെ കൊറിയക്കാര്‍ തിരിച്ചടിച്ചു. എന്നാല്‍, കളി തീരാന്‍ പത്തു മിനിറ്റുള്ളപ്പോള്‍ തകര്‍പ്പന്‍ ഷോട്ടിലൂടെ സുവാറസ് ലാറ്റിനമേരിക്കന്‍ ടീമിന്റെ വിജയം സുനിശ്ചിതമാക്കുകയായിരുന്നു. ക്വാര്‍ട്ടറില്‍ ഘാന ഉറുഗ്വായുമായി ഏറ്റുമുട്ടും.