ഇന്റര്‍ മിലാന്‍ പരിശീലകനെ പുറത്താക്കി

Webdunia
ചൊവ്വ, 27 മാര്‍ച്ച് 2012 (18:11 IST)
PRO
PRO
ഇന്റര്‍ മിലാന്‍ പരിശീലകന്‍ ക്ലോഡിയോ റാനിയേരിയെ പുറത്താക്കി. ഇറ്റാലിയന്‍ ലീഗില്‍ ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്നാണ് ഇന്റര്‍ മിലാന്‍ പരിശീലകനെ പുറത്താക്കിയത്.

ഇറ്റാലിയന്‍ ലീഗിലെ കഴിഞ്ഞ പത്ത് മത്സരങ്ങളില്‍ ഒരു ജയം മാത്രമാണ് ഇന്റര്‍ മിലാന് സ്വന്തമാക്കാനായത്. ചെല്‍സിയില്‍ നിന്ന് കഴിഞ്ഞ സെപ്തംബറിലാണ് ക്ലോഡിയോ റാനിയേരി ഇന്റര്‍ മിലാനിലെത്തിയത്.

ഇന്ററിന്റെ യൂത്ത് ടീമിന്റെ ആന്ദ്രെ സ്ട്രാമക്ക്യോനിയാണ് റാനിയേരിയുടെ പകരക്കാരനായി ടീമിന്റെ പരിശീലകനാകുക.