ഒളിമ്പിക്സ് ചരിത്രത്തിലെ ഏറ്റവും വലിയ മെഡല്‍വേട്ടയുമായി ഇന്ത്യ. വനിതാ ബോക്സിംഗ് 51 കിലോഗ്രാം വിഭാഗത്തില്‍ മേരി കോം മെഡലുറപ്പിച്ചതോടെയാണ് ഇന്ത്യ പുതിയ ചരിത്രമെഴുതുന്നത്. മേരി കോമിന്‍റെ മെഡല്‍ നേട്ടം കൂടിയായാല്‍ ഇന്ത്യയുടെ പോക്കറ്റില്‍ മെഡലുകളുടെ എണ്ണം നാലാകും.