ആദ്യ ഇരട്ട സ്വര്‍ണം കേരളത്തിന്

Webdunia
ചൊവ്വ, 4 ജനുവരി 2011 (13:47 IST)
ദേശീയ സ്‌കൂള്‍ കായികമേളയില്‍ കേരളം കുതിപ്പ് തുടരുന്നു. മേളയിലെ ആദ്യ ഇരട്ടസ്വര്‍ണം കേരളത്തിന്റെ മാര്‍ ബേസില്‍ താരം നീന എലിസബത്ത് ബേബി നേടി. സീനിയര്‍ പെണ്‍കുട്ടികളുടെ ഷോട്പുടിലും സ്വര്‍ണം നേടിയാണ് എലിസബത്ത് ബേബി ഇരട്ട സ്വര്‍ണ്ണം നേടുന്ന ആദ്യ താരമായത്. തിങ്കളാഴ്ച ഡിസ്‌കസ്ത്രോയില്‍ നീന സ്വര്‍ണ്ണം നേടിയിരുന്നു.

ജൂനിയര്‍ പെണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജംപില്‍ സ്വര്‍ണവും വെള്ളിയും കേരളത്തിനാണ്. കുളത്തുവയല്‍ സെന്റ് ജോര്‍ജ് സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ നയന ജെയിംസ് സ്വര്‍ണം നേടിയപ്പോള്‍ കോരുത്തോട് സി കെ എം എച്ച് എസ് സ്‌കൂളിലെ വിദ്യാര്‍ത്ഥിനി ജെനിമോള്‍ ജോയി വെള്ളി നേടി

സീനിയര്‍ ആണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജംപില്‍ പത്തിരിപാല എച്ച്എസ്എസിലെ യു കാര്‍ത്തിക് വെങ്കലവും സ്വന്തമാക്കി.