പ്രകടനം മെച്ചപ്പെടുത്താനായി ക്രിസ്റ്റല്‍ മെത്ത് എന്ന ഉത്തേജകം ഉപയോഗിച്ചിരുന്നുവെന്ന മുന്‍ ലോക ഒന്നാം നമ്പര്‍ താരം ആന്ദ്രെ അഗാസിയുടെ പുസ്തകത്തിലെ വെളുപ്പെടുത്തലില്‍ ഇതിഹാസ താരം പീറ്റ് സാംപ്രാസിന് നിരാശ. കോര്‍ട്ടില്‍ തന്‍റെ എതിരാളിയായിരുന്നെങ്കിലും അഗാസിയുടേ ഈ വെളിപ്പെടുത്തലില്‍ തനിക്ക് നിരാശയുണ്ടെന്ന് സാംപ്രാസ് പറഞ്ഞു.
അഗാസിയുമായി ഇക്കാര്യങ്ങള്‍ നേരിട്ട് സംസാരിക്കാന്‍ തനിക്ക് താല്‍പ്പര്യമുണ്ടെന്നും സാംപ്രാസ് വ്യക്തമാക്കി. എസ് എ പി ഓപ്പണില്‍ പ്രദര്‍ശന മത്സരത്തില്‍ പങ്കെടുക്കാനെത്തിയ സാംപ്രാസ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
അടുത്തിടെ പ്രസിദ്ധീകരിച്ച ഓപ്പണ്‍ എന്ന തന്‍റെ ആത്മകഥയിലാണ് ഉത്തേജനത്തിനു വേണ്ടി താന്‍ ക്രിസ്റ്റല്‍ മെത്ത് എന്ന ഉത്തേജകം ഉപയോഗിച്ചതായി അഗാസി വെളിപ്പെടുത്തിയത്. ഇതിനേ തുടര്‍ന്ന് ഒട്ടേറെ മുന്‍ താരങ്ങള്‍ക്ക് അഗാസിയ്ക്കെതിരേ രംഗത്തു വന്നിരുന്നു.