നാലാം ഏകദിനം ഇന്ന്

Webdunia
കനത്ത മഴയെ തുടര്‍ന്ന് ചൊവാഴ്ച നടക്കതിരുന്ന ഇന്ത്യ- ശ്രീലങ്ക നാലാം ഏകദിനം പ്രേമദാസ സ്റ്റേഡിയത്തില്‍ ബുധനാഴ്ച അരങ്ങറും. മഴ കാരണം ഒരു പന്ത് പോലും എറിയാനാവാതെയാണ് മത്സരം റിസേര്‍വ് ദിനമായ ബുധനാഴ്ചയിലേക്ക് മാറ്റിയത്.

മുന്നര മണിക്കുറോളം കാത്ത് നിന്ന ശേഷമാണ് മത്സരം മാറ്റാന്‍ അമ്പയര്‍മാരായ ബില്ലി ഡോക്ട്രോവും ഗാമിനി സില്‍‌വയും തീരുമാനിച്ചത്. മത്സരം ആരംഭിക്കാന്‍ നിശ്ചയിച്ചിരുന്ന സമയത്തിന് ഒന്നര മണിക്കൂര്‍ മുന്‍‌പാണ് മഴ ആരംഭിച്ചത്. അതിനാല്‍ തന്നെ ടോസും നടന്നില്ല. ഇരു ടീമുകളും നിര്‍ണ്ണായ മത്സരത്തിന് ഇറങ്ങുന്ന തങ്ങളുടെ അന്തിമ ഇലവനെ പ്രഖ്യാപിച്ചിട്ടില്ല.

അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 2-1ന് മുന്നിട്ട് നില്‍ക്കുന്ന ഇന്ത്യക്ക് ഈ മത്സരം ജയിച്ചാല്‍ പരമ്പര സ്വന്തമാക്കാം. അതേ സമയം പരമ്പരയില്‍ സാധ്യതകള്‍ നിലനിര്‍ത്താന്‍ ആതിഥേയര്‍ക്ക് ഈ മത്സരം വിജയിക്കേണ്ടത് അനിവാര്യവുമാണ്. അതിനാല്‍ തന്നെ ബുധനാഴ്ചത്തെ മത്സരത്തില്‍ തീപാറാനാണ് സാധ്യത.