ദക്ഷിണാഫ്രിക്ക തിരിച്ചടിക്കുന്നു

Webdunia
ശനി, 29 മാര്‍ച്ച് 2008 (17:45 IST)
WDFILE
ഇന്ത്യ ലീഡ് നേടിയതൊന്നും ദക്ഷിണാഫ്രിക്കയെ ഭയപ്പെടുത്തിയിട്ടില്ല. ഓസീസ് മണ്ണില്‍ ഞെരിപ്പന്‍ പ്രകടനം കാഴ്‌ചവെച്ച ഇന്ത്യന്‍ ബൌളര്‍മാരെ മെരുക്കിക്കൊണ്ടുള്ള ബാറ്റിംഗ് പ്രകടനമാണ് അവര്‍ കാഴ്‌ചവെച്ചുക്കൊണ്ടിരിക്കുന്നത്.

ആദ്യ ഇന്നിംഗ്സില്‍ തകര്‍ത്താടിയ മക്‌കെയിന്‍‌സ് രണ്ടാം ഇന്നിംഗ്സിലും കിടിലന്‍ ഫോമിലാണ്. മക്‍കെയ്‌ന്‍സ് 59 റണ്‍സെടുത്ത് ബാറ്റിംഗ് തുടരുകയാണ്. അം‌ല (35) കെയിന്‍‌സിന് പിന്തുണയേകി ബാറ്റ് ചെയ്യുന്നു.

ദക്ഷിണാഫ്രിക്ക അഞ്ചാം ദിവസം കളി നിറുത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 131 റണ്‍സ് നേടിയിട്ടുണ്ട്. സ്‌മിത്താണ് പുറത്തായ ബാറ്റ്‌സ്‌മാന്‍. 35 റണ്‍സ് നേടിയ സ്‌മിത്തിനെ ഭാജി വിക്കറ്റിനു മുന്നില്‍ കുടുക്കുകയായിരുന്നു.

സ്‌കോര്‍ബോര്‍ഡ് 53 ല്‍ നില്‍ക്കുമ്പോഴാണ് സ്മിത്ത് പുറത്തായത്. 33 ഓവറിലാണ് ദക്ഷിണാഫ്രിക്ക ഇത്രയും റണ്‍സ് നേടിയത്. രണ്ട് എക്സ്‌ട്രാകള്‍ ലഭിച്ചു. ഇന്ത്യ ഒന്നാം ഇന്നിംഗ്സില്‍ 87 റണ്‍സ് ലീഡ് നേടിയിരുന്നു.