ദക്ഷിണാഫ്രിക്ക കിതയ്ക്കുന്നു

Webdunia
വെള്ളി, 29 ജൂണ്‍ 2007 (17:18 IST)
കാലാവസ്ഥയുമായി പൊരുത്തപ്പെടാനാവാതെ വിറച്ചു നിന്ന ഇന്ത്യയെ ആദ്യ മത്സരത്തില്‍ മുട്ടു കുത്തിച്ച ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിനത്തില്‍ കിതയ്ക്കുന്നു. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ദക്ഷിണാഫ്രിക്ക 14 ഓവറില്‍ മൂന്നുവിക്കറ്റ് നഷ്‌ടത്തില്‍ 47 റണ്‍സെടുത്തിട്ടുണ്ട്.

20 റണ്‍സെടുത്ത വാന്‍‌വിക്കും, റണ്‍സൊന്നുമെടുക്കാതെ ഡുമിനിയുമാണ് ക്രീസില്‍. സ്‌കോര്‍ ബോര്‍ഡില്‍ 2 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടയില്‍ ദക്ഷിണാഫ്രിക്ക ആദ്യ വിക്കറ്റ് ഡിവില്ലിയേഴ്സിലൂടെ നഷ്‌ടമായി. അദ്ദേഹം റണ്‍ ഔട്ടാവുകയായിരുന്നു. ഡിവില്ലിയേഴ്സിന് റണ്‍സൊന്നുമെടുക്കാന്‍ കഴിഞ്ഞില്ല.

ആദ്യ കളിയില്‍ 91 റണ്‍സെടുത്ത് കളിയിലെ മാന്‍ ഓഫ് ദി മാച്ചായ കാലിസിന്‍റെ വിക്കറ്റ് ആര്‍.പി സിംഗ് തെറിപ്പിച്ചു.

തപ്പിതടഞ്ഞ ദക്ഷിണാഫ്രിക്കക്ക് സഹായമായത് ഗിബ്സിന്‍റെ 46 റണ്‍സായിരുന്നു. എന്നാല്‍, ഗിബ്സിന്‍റെ കരകയറ്റല്‍ കാര്‍ത്തികിന്‍റെ കൈയ്യില്‍ അവസാനിച്ചു. സഹീര്‍ഖാനായിരുന്നു വിക്കറ്റ്.

നേരത്തെ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ കളിയില്‍ പനി മൂലം കളിക്കാതിരുന്ന ധോനിയും, ആര്‍.പി. സിംഗും ഇന്ന് കളിക്കാനിറങ്ങി.

കൌമാര താരം ഇഷാന്ത് ശര്‍മ്മക്ക് ഇന്ത്യ ഇന്ന് കളിക്കാന്‍ അവസരം നല്‍കിയിട്ടുണ്ട്.