ഏഷ്യാകപ്പില്‍ ലങ്കന്‍ താണ്ഡവം

Webdunia
PROPRO
ഏഷ്യാകപ്പ് ഏകദിന ക്രിക്കറ്റ് ടൂര്‍ണെമെന്‍റിലെ ശ്രീലങ്കയും ബംഗ്ലാദേശും തമ്മിലുള്ള രണ്ടാമത്തെ മത്സരത്തില്‍ ശ്രീലങ്കന്‍ ബാറ്റ്‌സ്മാന്‍‌മാരുടെ താണ്ഡവം. ബംഗ്ലാദേശ് ബൌളര്‍മാരെ കണക്കറ്റു ശിക്ഷിച്ച ശ്രീലങ്കയ്‌ക്കായി ജയസൂര്യയും സംഗക്കാരയും സെഞ്ച്വറി കണ്ടെത്തി. ഇവരുടെ മികവില്‍ ശ്രീലങ്ക അടിച്ചു കൂട്ടിയത് 332 റണ്‍സാണ്.

ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് ഇത്രയും വലിയ സ്കോര്‍ നേടിയത്. ജയസൂര്യ 88 പന്തുകളില്‍ 130 റണ്‍സ് എടുത്ത് താണ്ഡവമാടുകയായിരുന്നു. 16 ബൌണ്ടറികളും ആറ് കൂറ്റന്‍ സിക്‍സുകളും ആ ബാറ്റില്‍ നിന്നും പറന്നത്. മികച്ച ഫോമില്‍ തന്നെ തുടരുന്ന സംഗക്കാരയും മോശമാക്കിയില്ല.

പാകിസ്ഥാനെതിരെ സെഞ്ച്വറി നേടി അവസാനിപ്പിച്ച ഇടത്തു നിന്നും തുടങ്ങിയ128 പന്തുകള്‍ നേരിട്ട സംഗക്കാര 121 റന്‍സ് എടുത്തു. ബൌണ്ടറികളുടെ കാര്യത്തില്‍ ജയ സൂര്യയ്‌ക്കൊപ്പമായെങ്കിലും സിക്‍സറുകളുടെ കാര്യത്തില്‍ അതേ മികവ് കണ്ടെത്താനായില്ല. ഒരു സിക്‍സാണ് പിറന്നത്. മൂന്നാമനായെത്തിയ ജയവര്‍ദ്ധനെ 20 റണ്‍സ് എടുത്തു.

സ്കോര്‍ബോര്‍ഡ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക