ബോളിവുഡിന്റെ സൂപ്പര്‍ സ്റ്റാര്‍ രണ്‍ബീര്‍ കപൂറും പാകിസ്ഥാന്‍ സ്വദേശിയായ നടി മാഹിറ ഖാനുമാണ് ഇന്ന് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. ഇരുവരും പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ വന്നിട്ട് അധിക ദിവസമായില്ല. ഇപ്പോഴിതാ ഒരുമിച്ചിരുന്ന് സിഗരറ്റ് വലിക്കുന്ന മാഹിറയുടേയും രണ്‍ബീറിന്റെയും ചിത്രം പുറത്തു വന്നിരിക്കുകയാണ്.
ചിത്രം പുറത്തു വന്നതോടെ ഇരുവരുടെയും പ്രണയവാര്‍ത്ത് വീണ്ടും ചര്‍ച്ചയായി ഏറ്റെടുത്തിരിക്കുകയാണ് സൈബര്‍ ലോകം. ഇരുവര്‍ക്കിടയിലെ പ്രണയത്തെ കുറിച്ച് ഗോസിപ്പ് കോളങ്ങളില്‍ വീണ്ടും വാര്‍ത്തകള്‍ നിറയുകയാണ്.
ബാക്ക് ലെസ് വസ്ത്രം ധരിച്ചാണ് മാഹിറ രണ്‍ബീറിനൊപ്പമിരുന്ന് സിഗരറ്റ് വലിച്ചത്. ഇതാണ് സൈബര്‍ ആങ്ങളമാരെ ചൊടിപ്പിച്ചത്. പുറം കാണുന്ന വസ്ത്രമണിഞ്ഞതിനേയും സിഗരറ്റ് വലിച്ചതിനേയും വിമര്‍ശിച്ചു കൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയിട്ടുണ്ട്.