രാമലീലയുടെ ഗതി എന്താകും ?; എതിര്‍ക്കാനുറച്ച് വനിതാ കൂട്ടായ്‌മ - 28ന് ഷൂട്ടിംഗ് സെറ്റുകള്‍ നിശ്ചലമാകും!
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന ദിലീപ് നായകനായ രാമലീലയ്‌ക്കെതിരെ സിനിമാ മേഖലയിലെ വനിതാ കൂട്ടായ്മയായ വിമെന്‍ ഇന്‍ സിനിമാ കളക്ടീവ് പ്രതിഷേധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്.
രാമലീലയുടെ റിലീസ് ദിവസമായ സെപ്റ്റംബര്‍ 28ന് കൊച്ചിയില്‍ പ്രതിഷേധം സംഘടിപ്പിക്കാനാണ് വനിതാ കൂട്ടായ്മയുടെ നീക്കമെന്നാണ് സൂചനകള്‍. മംഗളമാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്.
വനിതാ സംഘടനയിലെ താരങ്ങളെല്ലാം 28ന് ഷൂട്ടിംഗ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുമെന്നാണ് സൂചന. അതേസമയം, പ്രതിഷേധം എത്തരത്തിലാകുമെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത കൈവന്നിട്ടില്ല.