‘ദിലീപിനെ ജയിലില്‍ പോയി കണ്ടിരുന്നു. ആകെ അനുവദിച്ചുകിട്ടിയത്15 മിനിട്ടാണ്. ആ സമയം മുഴുവന്‍ കരയുകയായിരുന്നു അവനും താനും. ‘‘എന്താണ് ദിലീപേ ഇതെന്ന്’’ ചോദിച്ചപ്പോള്‍. ‘‘എനിക്കൊന്നുമറിയില്ല അശോകേട്ടാ’’ എന്നായിരുന്നു അവന്റെ മറുപടി. നിറഞ്ഞ കണ്ണുകളുമായി മുഖത്തോടുമുഖം നോക്കി നിന്നു. സമയം വന്നറിയിച്ചു. തിരിച്ചുപോന്നു. അവസരം കിട്ടിയാല്‍ ഇനിയും കാണാന്‍ പോകും‘ - ഹരിശ്രീ അശോകന് പറയുന്നു.