വിവാഹം കഴിക്കാന്‍ വിസമ്മതിച്ചു: മുംബൈയില്‍ യുവതിയെ ട്രെയിനിനടിയില്‍ തള്ളിയിട്ട് കൊല്ലാന്‍ ശ്രമിച്ചു

ശ്രീനു എസ്
ഞായര്‍, 21 ഫെബ്രുവരി 2021 (14:18 IST)
മുംബൈയില്‍ വിവാഹം കഴിക്കാന്‍ വിസമ്മതിച്ച 21 കാരിയെ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിനടിയിലേക്ക് തള്ളിയിട്ട് കൊല്ലാന്‍ ശ്രമിച്ച 24 കാരനായ  യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മുബൈയിലെ ഖാര്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. റെയില്‍വേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളില്‍ ഇയാള്‍ പെണ്‍കുട്ടിയെ ട്രെയിനിനടിയിലേക്ക് തള്ളിയിടാന്‍ ശ്രമിക്കുന്നത് വ്യക്തമാണ്. 
 
മുംബൈ സ്വദേശി സുമേദ് ജാദവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവസ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ട ഇയാളെ 12 മണിക്കൂറിന് ശേഷം നടത്തിയ തിരച്ചിലിനൊടുവിലാണ് അറസ്റ്റ് ചെയ്തത്.

അനുബന്ധ വാര്‍ത്തകള്‍

Next Article