മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന മുംബൈയിൽ അറസ്റ്റിൽ

ചൊവ്വ, 22 ഡിസം‌ബര്‍ 2020 (14:07 IST)
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന മുംബൈയിൽ അറസ്റ്റിൽ.. മുംബൈ വിമാനത്താവളത്തിന് സമീപമുള്ള മുംബൈ ഡ്രാഗണ്‍ഫ്‌ളൈ ക്ലബില്‍ നടന്ന റെയ്ഡില്‍ വെച്ചായിരുന്നു അറസ്റ്. സുരേഷ് റെയ്‌നക്കൊപ്പം പ്രശസ്ത ഗായകന്‍ ഗുരു രണ്‍ദാവയെയും പോലീസ് അറസ്റ് ചെയ്തു.34 പേരെയാണ് റെയ്‌ഡിൽ അറസ്റ് ചെയ്‌തത്‌.
 
കൊവിഡ് ചട്ടങ്ങള്‍ ലംഘിച്ചതിനെത്തുടര്‍ന്നാണ് അറസ്റ്. കൊവിഡ് ചട്ടങ്ങള്‍ കാറ്റില്‍പ്പറത്തി കൂടുതൽ ആളുകളെ പ്രവേശിപ്പിച്ച് പബ്ബിൽ പാർട്ടി സംഘടിപ്പിച്ചതിന്റെ പേരിലാണ് കേസ്.ഇന്ത്യന്‍ പൊലീസ് നിയമം സെക്ഷന്‍ 188, 269, 34 എന്നിവ പ്രകാരമാണ് റെയ്‌ന, ഗുരു രണ്‍ദാവ ഉള്‍പ്പെടെ 34 പേര്‍ക്കെതിരെയും മുംബൈ പൊലീസ് കേസെടുത്തിരിക്കുന്നത്.ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് പിന്നീട് ഉപാധികളോടെ ജാമ്യം നല്‍കി വിട്ടയച്ചു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍