നടിയെ അപമാനിച്ച സംഭവം: നടി മാപ്പുനൽകിയത് കേസിനെ ബാധിയ്ക്കില്ല, യുവാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്

തിങ്കള്‍, 21 ഡിസം‌ബര്‍ 2020 (08:41 IST)
കൊച്ചി: മാളിൽവച്ച് നടിയ അപമാനിച്ച സംഭവത്തിൽ കസ്റ്റഡിയിലെടുത്ത യുവാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്. മുഹമ്മദ് ആദിൽ, റംഷാദ് എന്നിവരുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത് ഇന്നലെ രാത്രി 8.50 ഓടെ കീഴടങ്ങാൻ കളമശേരി പൊലീസ് സ്റ്റേഷനിലേയ്ക്ക് പോകവെ കുസാറ്റ് ജംഷനിൽവച്ച് വാഹനം തടഞ്ഞാണ് പൊലീസ് യുവാക്കളെ കസ്റ്റഡിയിലെടുത്തത്. ഇരുവരെയും ഇന്ന് കോടതിയിൽ ഹാജരാക്കും. 
 
അതേസമയം അപമാനിച്ച യുവാക്കൾക്ക് മാപ്പുനൽകുന്നതായി വ്യക്തമാക്കി നടി സാമൂഹ്യ മാധ്യമങ്ങളിൽ രംഗത്തെത്തി. എന്നാൽ നടി മാപ്പ് നൽകിയാലും അത് കേസിനെ ബാധിയ്ക്കില്ല എന്ന് പൊലീസ് വ്യക്തമാക്കി, രണ്ട് കുടുംബങ്ങൾ കൂടി ഇപ്പോൾ മോശം സമയത്തിലൂടെ കടന്നുപോവുകയാണെന്ന് മനസ്സിലാക്കുന്നു എന്നും കുടുംബത്തെ ഓർത്ത് മാപ്പപേക്ഷ സ്വീകരിയ്ക്കുന്നു എന്നുമായിരുന്നു നടി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. പൊലീസിസിനും, മാധ്യമങ്ങൾക്കും ഒപ്പം നിന്നവർക്കും നന്ദി അറിയിയ്കുന്നു എന്നും നടി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍