സിസേറിയനിടെ വയറ്റിൽ പഞ്ഞി കുടുങ്ങി, അണുബാധയെ തുടർന്ന് 24 കാരിക്ക് ദാരുണാന്ത്യം

Webdunia
വെള്ളി, 3 ജനുവരി 2020 (15:20 IST)
സിസേറിയനിടെ വയറ്റിൽ പഞ്ഞി കുടുങ്ങിയതിനെ തുടർന്നുണ്ടായ അണുബാധയിൽ 24കാരിക്ക് ദാരൂണ അന്ത്യം. ചെന്നൈ വിരുദ്ധചലത്താണ് സംഭവം ഉണ്ടായത്. ചികിത്സയിൽ ഗുരുതര പിഴവ് വരുത്തിയ ഡോക്ടർമാർക്കെതിരെ നടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ട് 24കാരിയുടെ ബന്ധുക്കൾ വിരുദ്ധചലം സർക്കാർ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധിച്ചു.
 
ഡിസംബർ 27നാണ് പ്രസവ വേദനയെ തുടർന്ന് യുവതിയെ വിരുദ്ധചലം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. സിസേറിയനിലൂടെ യുവതി ഒരു പെൺകുഞ്ഞിന് ജൻമം നൽകുകയും ചെയ്തു. എന്നാൽ ഡിസംബർ 31ന് കടുത്ത വയറുവേദനയെ തുടർന്ന് യുവതിയെ പുതുച്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ വച്ച് നടത്തിയ ശസ്ത്രക്രിയയിലാണ് യുവതിയുടെ വയറ്റിൽ ശസ്ത്രക്രിയക്ക് ഉപയോഗിക്കുന്ന പഞ്ഞി കണ്ടെത്തിയത്.
 
ശസ്ത്രക്രിയയിൽ യുവതിയുടെ വയറ്റിൽനിന്നും പഞ്ഞി കണ്ടെത്തിയ വിവരം ആശുപത്രി അധികൃതർ യുവതിയുടെ ബന്ധുക്കളെ അറിയിച്ചു. സിസേറിയനിടെയാവാം പഞ്ഞി വയറ്റിൽ കുടുങ്ങിയത് എന്നാണ് സ്വകാര്യ അശുപത്രിയിലെ ഡോക്ടർമാർ വ്യക്തമാക്കിയത്. തൊട്ടടുത്ത ദിവസം തന്നെ യുവതി മരണപ്പെടുകയും ചെയ്തു. അതേസമയം സ്വകാര്യ ആശുപത്രിയിലെ ചികിത്സാ പിഴവാണ്  യുവതിയുടെ മരണത്തിന് കാരണം എന്ന് സർക്കാർ ആശുപത്രി അധികൃതർ ആരോപിക്കുന്നു.          

അനുബന്ധ വാര്‍ത്തകള്‍

Next Article