ആറു വയസ്സുള്ള മകനു മുന്നില്‍ ലൈംഗികബന്ധം; വനിത കോണ്‍സ്റ്റബിള്‍ അറസ്റ്റില്‍

Webdunia
തിങ്കള്‍, 13 സെപ്‌റ്റംബര്‍ 2021 (08:29 IST)
ആറ് വയസ്സുള്ള മകനു മുന്നില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട വനിത കോണ്‍സ്റ്റബിളിനെ പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. നീന്തല്‍ക്കുള്ളത്തില്‍ വച്ച് മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനുമായി യുവതി ശരീരികബന്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നു. ആറ് വയസ്സുള്ള മകന്‍ ഈ സമയത്ത് അവിടെ ഉണ്ടായിരുന്നു. ജയ്പുര്‍ പൊലീസ് കമ്മിഷണറേറ്റിലെ വനിതാ കോണ്‍സ്റ്റബിളിനെ പ്രത്യേക അന്വേഷണസംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ യുവതിയെ ഈമാസം 17 വരെ കസ്റ്റഡിയില്‍ വിട്ടു. ഈ കേസില്‍ അജ്‌മേര്‍ ബെവാറിലെ സര്‍ക്കിള്‍ ഓഫീസര്‍ ഹീരലാല്‍ സൈനിയെ നേരത്തേ അറസ്റ്റുചെയ്തിരുന്നു. ഇരുവരെയും കഴിഞ്ഞദിവസം ജോലിയില്‍നിന്നു സസ്‌പെന്‍ഡ് ചെയ്തു. 
 
ജൂലൈ പത്തിനാണ് സംഭവം നടക്കുന്നത്. ശാരീരികബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്റെ വീഡിയോ അബദ്ധത്തില്‍ യുവതിയുടെ വാട്‌സ്ആപ് സ്റ്റാറ്റസ് ആകുകയായിരുന്നു. ഇതുകണ്ട യുവതിയുടെ ഭര്‍ത്താവ് തന്നെയാണ് പൊലീസില്‍ പരാതി നല്‍കിയത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article