ഐടി റൂള്‍ 2021: രാജ്യത്ത് മാര്‍ച്ച് മാസത്തില്‍ വാട്‌സാപ്പ് നിരോധിച്ചത് 18 അക്കൗണ്ടുകള്‍

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 2 മെയ് 2022 (17:04 IST)
ഐടി റൂള്‍ 2021 അനുസരിച്ച് രാജ്യത്ത് മാര്‍ച്ച് മാസത്തില്‍ വാട്‌സാപ്പ് നിരോധിച്ചത് 18 അക്കൗണ്ടുകളെന്ന് റിപ്പോര്‍ട്ട്. അതേസമയം ഫെബ്രുവരി മാസത്തില്‍ ഇത്തരത്തില്‍ മോശപ്പെട്ട 14 ലക്ഷം അക്കൗണ്ടുകളും വാട്‌സാപ്പ് നിരോധിച്ചിരുന്നു. ഉപഭോക്താക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അക്കൗണ്ടുകള്‍ നീക്കുന്നത്. വാട്‌സാപ്പിലെ റിപ്പോര്‍ട്ട് ഫീച്ചര്‍ വഴിയാണ് പരാതികള്‍ ലഭിക്കുന്നത്. 
 
2021ലെ ഐടി റൂള്‍ അനുസരിച്ച് 5മില്യണിലധികം ഉപഭോക്താക്കളുള്ള സോഷ്യല്‍ മീഡിയ കമ്പനികള്‍ മാസംതോറും പരാതി റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കണമെന്ന് വ്യവസ്ഥയുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article