പശ്ചിമ ബംഗാളില്‍ സ്‌കൂള്‍ കുട്ടികള്‍ക്കുള്ള വേനലവധി ജൂണ്‍ 26 വരെ നീട്ടി; കാരണം ഇതാണ്

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 14 ജൂണ്‍ 2022 (09:10 IST)
പശ്ചിമ ബംഗാളില്‍ സ്‌കൂള്‍ കുട്ടികള്‍ക്കുള്ള വേനലവധി ജൂണ്‍ 26 വരെ നീട്ടി. കഴിഞ്ഞദിവസമാണ് വിദ്യാഭ്യാസ വകുപ്പ് ഇക്കാര്യത്തില്‍ അറിയിപ്പ് പുറപ്പെടുവിച്ചത്. സംസ്ഥാനത്ത് ഉഷ്ണതരംഗംമൂലം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണിത്. സ്വകാര്യ സ്‌കൂളുകളോടും സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. 
 
അതേസമയം മണ്‍സൂണ്‍ സംസ്ഥാനത്ത് ഉടന്‍ എത്തുമെന്നും വേനലവധി നീട്ടേണ്ടകാര്യം ഇല്ലെന്നും വിദ്യാഭ്യാസ വിദഗ്ധ പബിത്ര സര്‍ക്കാര്‍ പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

Next Article