ഇംഗ്ളീഷിന് 35, കണക്കിന് 36 ജില്ലാ കളക്ടറുടെ പത്താം ക്ലാസ് മാർക്ക് ലിസ്റ്റ് വൈറലാകുന്നു

തിങ്കള്‍, 13 ജൂണ്‍ 2022 (20:22 IST)
പത്താം ക്ലാസ് പരീക്ഷാഫലം കാത്തിരിക്കുന്ന വിദ്യാർഥികൾക്ക് ആത്മവിശ്വാസം പകരാം തന്റെ പത്താം ക്ലാസിലെ മാർക്ക് ലിസ്റ്റ് പങ്കുവെച്ച് ഐഎഎസ് ഉദ്യോഗസ്ഥൻ.ഗുജറാത്തിലെ ഭറൂച് ജില്ലാകളക്ടറായ തുഷാർ ഡി സുമേരെയുടെ  മാർക്ക് ലിസ്റ്റാണ് ട്വിറ്ററിലൂടെ ഷെയർ ചെയ്തത്.
 
ബോർഡ് പരീക്ഷയിൽ ഇംഗ്ളീഷിന് 35 മാർക്കും കണക്കിന് 36 മാർക്കും നേടിയാണ് താൻ പത്താം ക്ലാസ് എന്ന കടമ്പ കടന്നതെന്ന് തുഷാർ പറയുന്നു. തുഷാറിന്റെ ഫോട്ടോയും അദ്ദേഹത്തിന്റെ റിപ്പോര്‍ട്ട് കാര്‍ഡിന്റെ അവ്യക്തമായ ചിത്രവും ചേര്‍ത്ത് 2009 ബാച്ച് ചണ്ഡീഗഡ് കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥനായ അവനീഷ് ശരണ്‍ ട്വിറ്റ് ചെയ്യുകയായിരുന്നു.
 

भरूच के कलेक्टर तुषार सुमेरा ने अपनी दसवीं की मार्कशीट शेयर करते हुए लिखा है कि उन्हें दसवीं में सिर्फ पासिंग मार्क्स आए थे.

उनके 100 में अंग्रेजी में 35, गणित में 36 और विज्ञान में 38 नंबर आए थे. ना सिर्फ पूरे गांव में बल्कि उस स्कूल में यह कहा गया कि यह कुछ नहीं कर सकते. pic.twitter.com/uzjKtcU02I

— Awanish Sharan (@AwanishSharan) June 11, 2022

പത്താം ക്ലാസ് പരീക്ഷയിൽ വെറും പാസ് മാർക്ക് മാത്രമാണ് തനിക്ക് നേടാനായതെന്നും ജീവിതത്തിൽ ഒരിക്കലും നേട്ടങ്ങൾ ഉണ്ടാക്കാനാവില്ലെന്ന് തന്റെ ഗ്രാമം മൊത്തം അന്ന് പറഞ്ഞിരുന്നതായും തുഷാർ പറഞ്ഞതായി അവനീഷ് ട്വിറ്ററിൽ കുറിച്ചു. അവനീഷിന്റെ ട്വീറ്റ് തുഷാറും ഷെയർ ചെയ്തിട്ടുണ്ട് 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍