ഇക്കൊല്ലം പത്താം ക്ലാസ് പരീക്ഷ എഴുതുന്നത് 4.27 ലക്ഷം വിദ്യാർത്ഥികൾ, ഒരുക്കങ്ങൾ പൂർത്തിയായെന്ന് മന്ത്രി

ഞായര്‍, 27 മാര്‍ച്ച് 2022 (17:35 IST)
എസ്എസ്എൽസി, ഹയർ സെക്കൻഡറി,വൊക്കേഷൺ ഹയർ സെക്കൻഡറി പരീക്ഷകൾക്കുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. റെഗുലർ വിഭാഗത്തിൽ മാത്രം 4,26,999 വിദ്യാർത്ഥികൾ ഇക്കുറി എസ്എസ്എൽസി പരീക്ഷ എഴുതും. ആകെ 2962 സെന്ററുകളാണ് പരീക്ഷയ്ക്കായി ഒരുക്കിയിരുന്നത്.
 
പ്രൈവറ്റ് വിഭാഗത്തിൽ 408 വിദ്യാർ‌ത്ഥികളടക്കം ആകെ 4,27,407 പേരാണ് പരീക്ഷ എഴുതുന്നത്. 4,32,436 വിദ്യാർത്ഥികളാണ് പ്ലസ് ടൂ പരീക്ഷ എഴുതുന്നത്. ഇവർക്കായി 2005 പരീക്ഷ സെന്ററുകൾ ഒരുക്കി‌യിട്ടുണ്ട്. 2022 ജൂൺ ഒന്നിന് തന്നെ ഇത്തവണ അധ്യയനം ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
 
ഒന്നാം ക്ലാസിലേക്കുള്ള പ്രവേശനം ഇത്തവണ‌യും അഞ്ചാം വയസിൽ തന്നെയാവും. ദേശീയ വിദ്യാഭ്യാസ നയം പ്രകാരം വയസ് കൂട്ടുന്നതിൽ അടുത്ത തവണ വ്യക്തത വരുത്തും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍