കര്‍ഷക പ്രതിഷേധം: ട്വിറ്റര്‍ 550തോളം അക്കൗണ്ടുകള്‍ മരവിപ്പിച്ചു

ശ്രീനു എസ്
വ്യാഴം, 28 ജനുവരി 2021 (08:53 IST)
കര്‍ഷക പ്രതിഷേധത്തെ തുടര്‍ന്ന് ട്വിറ്റര്‍ 550തോളം അക്കൗണ്ടുകള്‍ മരവിപ്പിച്ചു. രാജ്യത്തെ 72മത് റിപ്പബ്ലിക് ദിവസത്തിന് കര്‍ഷക റാലിക്ക് പ്രകോപനപരമായ ട്വീറ്റുകള്‍ നടത്തിയ അക്കൗണ്ടുകളെയാണ് ട്വിറ്റര്‍ നിരോധിച്ചത്. ട്വിറ്റര്‍ പ്രതിനിധി ഇക്കാര്യം അറിയിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ ഐയാണ് റിപ്പോര്‍ട്ട് ചെയ്തത്.
 
നേരത്തേ ട്വീറ്റര്‍ നിരോധിച്ച അക്കൗണ്ടുകള്‍ പാക്കിസ്ഥാനില്‍ നിന്നുള്ളവയാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. വ്യാജ ഫോട്ടോകളും വീഡിയോകളും വ്യാപകമായി ട്വിറ്ററില്‍ പ്രചരിച്ചിരുന്നു. നിയമങ്ങള്‍ ലംഘിക്കുന്ന ആരേയും പ്ലാറ്റ്‌ഫോമില്‍ തുടരാന്‍ അനുവദിക്കില്ലെന്ന് ട്വിറ്റര്‍ പ്രതിനിധി പറഞ്ഞു. റാലിക്കിടെ പ്രശ്‌നം ഉണ്ടാകുമെന്ന് നേരത്തേ പൊലീസിന് വിവരം ലഭിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article