രാഷ്ട്രീയ ഇടപെടലുകൾ കൂടുതൽ വേണ്ട: ന്യൂസ് ഫീഡിൽ രാഷ്ട്രീയ പോസ്റ്റുകൾ നിയന്ത്രിയ്ക്കുമെന്ന് മാർക്ക് സക്കർബർഗ്

വ്യാഴം, 28 ജനുവരി 2021 (07:44 IST)
വാഷിങ്ടൺ: രാഷ്ട്രീയ ഭിന്നതകളൂമായി ബന്ധപ്പെട്ട ചർച്ചകളും സംവാദങ്ങളും ഫെയ്സ്‌ബുക്കിൽ നിയന്ത്രിയ്ക്കുമെന്ന് ഫെയ്സ്ബുക്ക് മേധാവി മാർക്ക് സക്കർബർഗ്. ഇതോടെ രാഷ്ട്രീയ പോസ്റ്റുകൾ ന്യൂസ് ഫീഡിൽ എത്തുന്നത് കുറയും. ഇതിനായി അൽഗൊരിതത്തിൽ പ്രത്യേക മാറ്റങ്ങൾ വരുത്തും എന്ന് സക്കർബർഗ് വ്യക്തമാക്കി. അമേരിക്കയിൽ ഇതിനോടകം തന്നെ ഈ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രീയ ചർച്ചകൾ കാണാൻ തങ്ങൾ ആഗ്രഹിയ്ക്കുന്നില്ല എന്നാണ് ഉപയോക്താക്കൾ ഫീഡ്ബാക്കിൽ വ്യക്തമാക്കുന്നത്. അതിനാൽ ഭിന്നത സൃഷ്ട്രിയ്ക്കുന്ന ചർച്ചകൾ കുറയ്ക്കുകയും അതുവഴി തീവ്രത കുറയ്ക്കുകയുമാണ് ന്യൂസ് ഫീഡിൽനിന്നും രാഷ്ട്രീയ പോസ്റ്റുകൾ നിയന്ത്രിയ്ക്കുന്നതിലൂടെ ലക്ഷ്യം വയ്ക്കുന്നത് എന്നും സക്കർബർഗ് വ്യക്തമാക്കി.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍