സംസ്ഥാനത്ത് ഇനി വലിയ കുപ്പികളിൽ വലിയ അളവിൽ മദ്യം വിൽപ്പനയ്ക്കെത്തും

വ്യാഴം, 28 ജനുവരി 2021 (08:32 IST)
തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി വലിയ കുപ്പികളിൽ കൂടുതൽ അളവ് മദ്യം വിൽപ്പനയ്ക്കെത്തും. ഒന്നര, രണ്ടേകാൽ ലിറ്റർ അളവിലുള്ള മദ്യക്കുപ്പികളൂം ഇനി വിൽപ്പനയ്ക്കെത്തും. ഫെബ്രുവരി ഒന്നുമുതലാണ് വലിയ കുപ്പികളിൽ സംസ്ഥാനത്ത് മദ്യം വിൽക്കാൻ ആരംഭിയ്ക്കുക. മുൻപ് രണ്ട് ലിറ്റർ മദ്യക്കുപ്പികൾ വിൽപ്പനയ്ക്കെത്തിച്ചിരുന്നു എങ്കിലും ആവശ്യക്കാർ ഇല്ലാത്തതിനെ തുടർന്ന് ഒഴിവാക്കുകയായായിരുന്നു. വിപണി കൂടി പരിഗണിച്ചായിരിയ്ക്കും വലിയ കുപ്പികളിൽ മദ്യം വിൽപ്പനയ്ക്കെത്തുക. എല്ലാ ബ്രാൻഡുകളിലും ഇത് പ്രായോഗികമാകില്ല എന്നാണ് വിതരണക്കാരുടെ പക്ഷം. ഫെബ്രുവരിയോടെ 750 ലിറ്റർ മദ്യം ചില്ലുകുപ്പികളിലേയ്ക്ക് മറും. ഘട്ടംഘട്ടമായി പ്ലാസ്റ്റിക് കുപ്പികൾ പൂർണമായും ഒഴിവാക്കാനാണ് സർക്കാരിന്റെ തീരുമാനം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍