നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പത്തനംതിട്ട ജില്ലയിലെ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ മോക്പോള്‍ നടത്തി

ശ്രീനു എസ്

വ്യാഴം, 28 ജനുവരി 2021 (08:10 IST)
പത്തനംതിട്ട: 2021 നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പത്തനംതിട്ട ജില്ലയിലെ വിവിധ നിയോജക മണ്ഡലങ്ങളിലേക്കുള്ള ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടേയും വി.വി.പാറ്റ് മെഷീനുകളും മോക്പോള്‍ നടത്തി.പ്രാഥമിക പരിശോധന കഴിഞ്ഞ വോട്ടിങ് മെഷീനുകളില്‍ രേഖപ്പെടുത്തുന്ന വോട്ട് പരിശോധിച്ച് ഉറപ്പുവരുത്തുന്ന നടപടികളാണു മോക്പോളില്‍ നടന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണു മോക്പോള്‍ സംഘടിപ്പിച്ചത്.
 
ജില്ലാകളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡിയുടെ സാന്നിധ്യത്തില്‍ നടന്ന മോക്‌പോളില്‍ രാഷ്ട്രീയ കക്ഷി പ്രതിനിധിയായ ശശിധരന്‍ നായര്‍ കരിമ്പനാകുഴി, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ വി.ഹരികുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 2054 ബാലറ്റ് യൂണിറ്റ്, 1845 കണ്‍ട്രോള്‍ യൂണിറ്റ്, 1891 വി.വി.പാറ്റ് മെഷീനുകള്‍ എന്നിവയാണ് ജില്ലയില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് സജ്ജമാക്കിയിരിക്കുന്നത്. ഇതില്‍ അഞ്ച് ശതമാനമാണ് മോക്‌പോള്‍ നടത്തിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍