പതിനെട്ട് വയസ്സുതികഞ്ഞ പ്രായപൂര്‍ത്തിയായ ജനങ്ങളെ വോട്ട് ചെയ്യാന്‍ പ്രേരിപ്പിക്കുന്ന പ്രചാരണത്തിനായി ഫേസ്ബുക്ക് രംഗത്ത്. പ്രായപൂര്‍ത്തിയായവരോട് വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കണമെന്ന് ഓര്‍മ്മിപ്പിക്കുന്ന നോട്ടിഫിക്കേഷനുകള്‍ വ്യക്തികള്‍ക്ക് അയച്ചുകൊണ്ടുള്ള പ്രചരണമാണ് ഫേസ്ബുക്ക് നടത്തുന്നത്. അത്തരത്തിലുള്ള നോട്ടിഫിക്കേഷനുകള്‍ ഇന്നു മുതല്‍ അയച്ചുതുടങ്ങുന്നതാണ്.
ഫേസ്ബുക്ക് നടത്തുന്ന ഈ പരിപാടിയ്ക്ക് പൂര്‍ണ്ണ പിന്തുണയുമായി തെരഞ്ഞെടുപ്പ് കമ്മീഷനും രംഗത്തുണ്ട്. ഇന്നുമുതല്‍ ഡിസംബര്‍ 31 വരെയുള്ള തീയതിക്കുള്ളില്‍ 18 വയസ്സ് തികയുന്നവര്‍ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് കൊണ്ട് വോട്ടര്‍പ്പട്ടികയില്‍ പേരുചേര്‍ക്കാനും ഓര്‍മ്മിപ്പിക്കുന്ന പദ്ധതിയാണിത്.
ഇംഗ്ലീഷ്, ഹിന്ദി,ഗുജറാത്തി, തമിഴ്,തെലുങ്ക്, മലയാളം,കന്നഡ, പഞ്ചാബി, തുടങ്ങി പതിമൂന്ന് ഭാഷകളില്‍ സന്ദേശം ലഭിക്കും. ഇത്തരം സന്ദേശങ്ങളില്‍ റജിസ്റ്റര്‍ നൗ എന്ന ബട്ടണും ഉണ്ടാകും. ഇതില്‍ ക്ലിക്ക് ചെയ്താല്‍ ദേശീയ വോട്ടര്‍ രജിസ്ട്രേഷന്‍ പോര്‍ട്ടലിലേക്കാവും പോകുക.