വരണ്ടു കിടന്ന കിണറില്‍ പെട്ടെന്ന് വെള്ളം നിറഞ്ഞ ഞെട്ടലില്‍ പത്തനംതിട്ടയില്‍ കുടുംബം. കടുത്ത വേനലില്‍ വരുണ്ടുകിടന്ന കിണറില്‍ പെട്ടെന്ന് വെള്ളം നിറയുകയായിരുന്നു. പത്തനംതിട്ട മാടത്തും പടി ജംഗ്ഷന് സമീപം മോഹന്റെ വീട്ടിലാണ് സംഭവം. പുനലൂര്‍ മൂവാറ്റുപുഴ പാതയോരത്ത് ചേര്‍ന്നാണ് കുടുംബം താമസിക്കുന്നത്. വീടിന്റെ പിന്നില്‍ എല്ലാ മഴക്കാലത്തും പാറ ഇടുക്കില്‍ നിന്ന് ഉറവ രൂപപ്പെടാറുണ്ട്.