ബാലികയെ പീഡിപ്പിച്ച 60 കാരന് 25 വർഷം കഠിനതടവ്

എ കെ ജെ അയ്യര്‍

ശനി, 8 ഫെബ്രുവരി 2025 (17:40 IST)
പത്തനംതിട്ട: പത്തുവയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ 60 കാരനെ കോടതി 25 വർഷത്തെ കഠിന തടവിനും 3 ലക്ഷം രൂപാ പിഴയും വിധിച്ചു. കല്ലൂപ്പാറ ചെങ്ങരൂർ കടുവാക്കുഴി ചൂരം കുറ്റിക്കൽ വീട്ടിൽ മണി എന്ന ഭൂവനേശ്വരൻ പിള്ളയെ പത്തനംതിട്ട അതിവേഗ കോടതി ജഡ്ജി ഡോണി തോമസാണ് ശിക്ഷിച്ചത്.
 
2023 ൽ കീഴ് വായ്പൂർ പോലീസ് ഇൻസ്പെക്ടർ വിപിൻ ഗോപിനാഥ് ആണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍